പാലക്കാട് ബിജെപിയിൽ ഭിന്നത; കൃഷ്ണകുമാർ പക്ഷത്തിൻ്റെ പട്ടിക അംഗീകരിച്ചില്ല
ഷീബ വിജയൻ
പാലക്കാട്: പാലക്കാട് ബിജെപിയിൽ ഭിന്നത. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർഥി പട്ടിക സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അടക്കമുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് ആണ് കൈമാറിയത്. ചെയർപേഴ്സൺ പ്രമീള ശശിധരൻ, മുതിർന്ന നേതാവ് എൻ. ശിവരാജൻ എന്നിവർ പട്ടികയിൽ ഇല്ല. ബിജെപി ജില്ലാ പ്രസിഡൻ്റുമാർ മത്സര രംഗത്തുനിന്ന് മാറി നിൽക്കണമെന്ന ധാരണ മറികടന്ന് പ്രശാന്ത് ശിവൻ സ്ഥാനാർഥിയായതും തർക്കത്തിന് കാരണമായി. ഇന്ന് വീണ്ടും കോർകമ്മിറ്റി യോഗം ചേർന്ന് പട്ടിക പുനപരിശോധിക്കും.
ഇതിനിടെ മുതിർന്ന നേതാവ് എൻ. ശിവരാജീനെതിരെ ബിജെപിയിലെ ഒരു വിഭാഗം രംഗത്തെത്തി. മത്സരിക്കാൻ സീറ്റ് വീണ്ടും നൽകരുതെന്ന് കൃഷ്ണകുമാർ പക്ഷം ആവശ്യപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാറ്റി നിർത്താനാണ് ലക്ഷ്യം. ഇതിനെതിരെ ശിവരാജൻ ആർഎസ്എസിനെ സമീപിച്ചിട്ടുണ്ട്.
ewssdfsdf
