ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ സമാപനം ആചരിച്ചു:

സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കർക്കടക മാസം 1 മുതൽ 31 വരെ നടന്ന രാമായണമാസം പാരായണത്തിന്റെ സമാപനം വിവിധ പരിപാടികളോട് കൂടി സംഘടിപ്പിച്ചു. സൊസൈറ്റി ചെയർമാൻസനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ സെക്രട്ടറി ബിനു രാജ് സ്വാഗതവും, എന്റർടൈൻമെന്റ് സെക്രട്ടറി ബിനു മോൻ നന്ദിയും രേഖപ്പെടുത്തി. രാമായണ പാരായണത്തിൽ പങ്കെടുത്തവരെ ആദരിച്ച യോഗത്തിൽ പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പായസം മത്സരം, അത്തപ്പൂക്കളം മത്സരം, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ നടത്തുമെന്നും ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
aasAsa