അനാവശ്യ പ്രചരണം; ജെയ്ക്കിനുള്ളത് പിതാവിൽ നിന്ന് ലഭിച്ച പാരമ്പര്യ സ്വത്തെന്ന് സഹോദരൻ


ജെയ്ക്ക് സി തോമസിന്റെ സ്വത്ത് വിവാദം അനാവശ്യമെന്ന് സഹോദരൻ തോമസ് സി തോമസ്. പാരമ്പര്യമായി ലഭിച്ച സ്വത്താണ് ജെയ്ക്കിനുള്ളത്. പിതാവിനെ പരാമർശിച്ചുള്ള അധിക്ഷേപം വേദനിപ്പിക്കുന്നു. ഹൈവേയിലെ ഭൂമിക്ക് വില വർധിക്കുന്നത് സ്വാഭാവികം. ജെയ്ക്കിനെ വിമർശിക്കാം പക്ഷെ പിതാവിനെ വെറുതെ വിടണമെന്ന് തോമസ് സി തോമസ് പറഞ്ഞു.

ജെയ്ക്ക് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് സ്വത്ത് ഭാഗം വെച്ചിരുന്നില്ല. ഈയടുത്താണ് സ്വത്ത് വീതം വെച്ചത്. അത് കൊണ്ടാണ് ഈ തെരഞ്ഞെടുപ്പായപ്പോൾ ജെയ്ക്കിന്റെ കൈവശമുള്ള സ്വത്ത് കൂടിയത്. 27,98,117 രൂപയാണ് ജെയ്ക് സി തോമസിന് സമ്പാദ്യമായിട്ടുള്ളതെന്നാണ് നാമനിർദ്ദേശ പത്രികയിലുള്ളത്. പണമായി കൈയിലും ബാങ്കിലുമായി 1,07, 956 രൂപയുണ്ട്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. 7,11,905 രൂപ ബാധ്യതയുമുണ്ട്.

ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞതെന്നും പക്ഷെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് സഹോദരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയതെന്നും ഇന്നലെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

article-image

ASDDSADSAADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed