ഉബൈദ് ചങ്ങലീരി സ്മാരക പുരസ്കാരം എസ്.വി. ജലീലിന്


പ്രദീപ് പുറവങ്കര

മനാമ: പാലക്കാട് ജില്ലയിലെ മുസ്ലിം യൂത്ത് ലീഗിന്റെ മുൻ പ്രസിഡന്റായിരുന്ന മർഹൂം ഉബൈദ് ചങ്ങലീരിയുടെ സ്മരണാർത്ഥം കെ.എം.സി.സി. ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി നൽകുന്ന രണ്ടാമത് ഉബൈദ് ചങ്ങലീരി കർമ്മ ശ്രേഷ്ഠ അവാർഡിന് മുൻ കെ.എം.സി.സി. ബഹ്‌റൈൻ പ്രസിഡന്റ് എസ്.വി. ജലീലിനെ തിരഞ്ഞെടുത്തു.

കെ.എം.സി.സി. ബഹ്‌റൈന് ദീർഘകാലം നേതൃപരമായ പങ്ക് വഹിക്കുകയും സംഘടനയ്ക്ക് ഒരു ജനകീയ മുഖം നൽകുകയും ചെയ്ത വ്യക്തിത്വം എന്ന നിലയിലാണ് എസ്.വി. ജലീലിനെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

കെ.എം.സി.സി. ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റും ജൂറി ചെയർമാനുമായ ഹബീബ് റഹ്‌മാനാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ജൂറി അംഗങ്ങളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, റഫീഖ് തോട്ടക്കര, ഇന്മാസ് ബാബു പട്ടാമ്പി, സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെ.പി., സലീം തളങ്കര, അഷറഫ് കാട്ടിൽ പീടിക, അഷറഫ് കക്കണ്ടി, ജില്ലാ ഭാരവാഹികളായ ശറഫുദ്ദീൻ മാരായമംഗലം, നിസാം മാരായമംഗലം, അൻവർ സാദത്ത്, നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം, അബ്ദുൽ കരീം പെരിങ്ങോട്ടു കുറിശ്ശി, ഷഫീഖ് വല്ലപ്പുഴ, വർക്കിംഗ് കമ്മിറ്റി അംഗം മുബാറക്ക് മലയിൽ എന്നിവർ പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

asassadas

You might also like

  • Straight Forward

Most Viewed