ഐ.സി.എഫ്. മദ്‌റസ കലോത്സവത്തിന് വിപുലമായ സ്വാഗതസംഘം
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) ബഹ്‌റൈൻ നാഷണൽ മദ്‌റസ കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 14 മദ്‌റസകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ നവംബർ 14, 21 തീയതികളിൽ നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും. മനാമ സുന്നി സെന്ററിൽ നടന്ന രൂപീകരണ കൺവെൻഷൻ ഐ.സി.എഫ്. ഇന്റർനാഷണൽ ഡെപ്യൂട്ടി കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.ജെ.എം. റെയ്ഞ്ച് പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുറഹീം സഖാഫി വരവൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ പ്രസംഗിച്ചു.
ഷമീർ പന്നൂർ കമ്മിറ്റി പ്രഖ്യാപനം നടത്തി. അബ്ദുൽ ഹകീം സഖാഫി കിനാലൂർ ചെയർമാനും നസീഫ് അൽ ഹസനി, ശംസുദ്ദീൻ സുഹ്‌രി എന്നിവർ വൈസ് ചെയർമാൻമാരും അബ്ദുറഹീം സഖാഫി വരവൂർ ജനറൽ കൺവീനറും ശിഹാബുദ്ദീൻ സിദ്ദീഖി, മൻസൂർ അഹ്‌സനി എന്നിവർ ജോയിന്റ് കൺവീനർമാരുമായി കമ്മറ്റിയെ തിരഞ്ഞെടുത്തു. മമ്മൂട്ടി മുസ്‌ലിയാർ വയനാടാണ് ഫിനാൻസ് കൺവീനർ. പ്രോഗ്രാം, പ്രചാരണം, ഫുഡ് & സ്റ്റേജ്, വളണ്ടിയർ, ടീം മാനേജ്‌മെന്റ്, ഫിനാൻസ് തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. ഉസ്‌മാൻ സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു, നസീഫ് അൽ ഹസനി സ്വാഗതവും ശംസുദ്ദീൻ സുഹ്‌രി നന്ദിയും പറഞ്ഞു.
asdads
