അനധികൃത തൊഴിലാളികൾക്കെതിരെ കർശന നടപടി: ഒരാഴ്ചയ്ക്കിടെ 52 പേരെ നാടുകടത്തി


പ്രദീപ് പുറവങ്കര

മനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 52 വിദേശികളെ ബഹ്‌റൈനിൽനിന്ന് നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

തൊഴിൽവിപണിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നവംബർ 2 മുതൽ 8 വരെ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 1899 സംയുക്ത പരിശോധനാ കാമ്പയിനുകളാണ് അധികൃതർ നടത്തിയത്. ഈ പരിശോധനകളിൽ 17 അനധികൃത തൊഴിലാളികളെ കണ്ടെത്തി. എന്നാൽ, നാടുകടത്തിയ 52 പേർ കഴിഞ്ഞ മൂന്നാഴ്ചകളിലായി പിടിയിലായവരാണ്.

തൊഴിൽ വിപണിയുടെ സ്ഥിരതയെയും രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് എൽ.എം.ആർ.എ. ആവർത്തിച്ച് വ്യക്തമാക്കി. അനധികൃത തൊഴിലാളി പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എൽ.എം.ആർ.എ. വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോം വഴിയോ, 17506055 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ 'തവാസുൽ' സംവിധാനം വഴിയോ അധികൃതരുമായി സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

article-image

dddsa

You might also like

  • Straight Forward

Most Viewed