ഒ.ഐ.സി.സി. കോഴിക്കോട് ഫെസ്റ്റ് 25-26: വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഒ.ഐ.സി.സി. (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കോഴിക്കോട് ഫെസ്റ്റ് 25-26' ന് വേണ്ടിയുള്ള 101 അംഗ സ്വാഗതസംഘം വിപുലീകരിച്ചു. വിവിധ കലാപരിപാടികളോടെയാണ് ഫെസ്റ്റ് നടക്കുക.
കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. പ്രവിൽ ദാസ് സ്വാഗതം ആശംസിച്ചു. ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി. ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷെമീം കെ.സി., പ്രദീപ് പി.കെ. മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, ജോണി ജോസഫ് താമരശ്ശേരി, ഐ.വൈ.സി. ഇന്റർനാഷണൽ പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്കൽ, വനിതാ വിംഗ് പ്രസിഡന്റ് മിനി മാത്യു, സെൻട്രൽ മാർക്കറ്റ് പ്രസിഡന്റ് ചന്ദ്രൻ വളയം, മലപ്പുറം ജില്ലാ പ്രസിഡന്റ് റംഷാദ് അയനിക്കാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൺവീനറായി പ്രവിൽ ദാസിനെയും, പ്രോഗ്രാം കമ്മിറ്റി ചെയർമാനായി വിൻസന്റ് കക്കയൂവിനെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി. കുട്ടികളുടെ ചിത്രരചനാ മത്സരം, ക്വിസ് മത്സരം, വനിതാ സംഗമം, പാചക മത്സരം, പ്രതിനിധി സമ്മേളനം, നേതൃത്വ സംഗമം, ക്രിക്കറ്റ് ടൂർണമെന്റ്, വോളിബോൾ ടൂർണമെന്റ്, കമ്പവലി മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുക. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൊതുസമ്മേളനവും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.
രവി പേരാമ്പ്ര, സുരേഷ് മണ്ടോടി, ഫൈസൽ പാട്ടാണ്ടി, അനിൽ കുമാർ കെ.പി., റഷീദ് മുഴിപ്പോത്ത്, കുഞ്ഞമ്മദ് കെ.പി., വാജിദ് എം., മുബീഷ് കോക്കല്ലൂർ, തസ്ത്തക്കീർ, അഷറഫ് പുതിയപാലം, അബ്ദുൽ റഷീദ് പി.വി., ഷാജി പി.എം., അസീസ് ടി.പി. മൂലാട്, മുനീർ പേരാമ്പ്ര, മജീദ് ടി.പി., അബ്ദുൽ സലാം മുയിപ്പോത്ത്, അഷ്റഫ് കാപ്പാട്, സുരേഷ് പി.പി., രവീന്ദ്രൻ നടയമ്മൽ, നൗഷാദ് എം.സി., സുരേഷ് പാലേരി, ഷൈജാസ് സുബിനാസ്കിട്ടു, ഫാസിൽ കൊയിലാണ്ടി, ബിജു കൊയിലാണ്ടി, സൂര്യ റിജിത്ത്, ഷീജ നടരാജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ട്രഷറർ പ്രദീപ് മൂടാടി നന്ദി രേഖപ്പെടുത്തി.
asddsas
