ഹോപ്പ് രക്തദാന ക്യാമ്പ് നവംബർ 14 ന് നടക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബർ 14ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൽമാനിയ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ നേരിട്ടെത്തി രക്തദാനം ചെയ്യാവുന്നതാണ്. രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക. രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് ഹോപ്പ് സംഘടിപ്പിക്കുന്ന പത്താമത് രക്തദാന ക്യാമ്പാണിത്. രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 3988 9317 , 3353 0133 അല്ലെങ്കിൽ 3554 1033 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
asasdsa
