തണൽ ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം സമാഹരിച്ച സഹായം കൈമാറി
പ്രദീപ് പുറവങ്കര
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ തണൽ - ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം സമാഹരിച്ച സഹായധനം കൈമാറി. വടകരയിലെ തണൽ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച്, തണൽ പ്രതിനിധി ആയിഷ ഭാനു, വനിതാ വിഭാഗം ഭാരവാഹി സക്കീന ബഷീറിൽ നിന്ന് സഹായം ഏറ്റുവാങ്ങി.
തണൽ ജനറൽ സെക്രട്ടറി ടി.ഐ. നാസർ, തണൽ ബഹ്‌റൈൻ ചാപ്റ്റർ ചീഫ് കോർഡിനേറ്റർ റഷീദ് മാഹി, പി.പി. ബഷീർ, സജ്‌നാ റഷീദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തണൽ ബഹ്‌റൈൻ ചാപ്റ്റർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ടി.ഐ. നാസർ പ്രശംസിച്ചു.
asasas
