ഭാരതത്തിന്റെ എഴുപ്പത്തിയേഴാം സ്വാതന്ത്ര്യദിനം ബഹ്റൈനിലും വിപുലമായി ആഘോഷിച്ചു

ഭാരതത്തിന്റെ എഴുപ്പത്തിയേഴാം സ്വാതന്ത്ര്യദിനം ബഹ്റൈനിലും വിപുലമായി ആഘോഷിച്ചു. ബഹ്റൈനിലേയ്ക്കെത്തിയ നിയുക്ത സ്ഥാനപതി വിനോദ് ജേക്കബ് ത്രിവർണപതാക സീഫിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ചടങ്ങിൽ ഉയർത്തി. പ്രവാസി ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേരാണ് കടുത്ത ചൂടിനെ അവഗണിച്ച് ഇവിടെ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് എംബസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം നിയുക്ത സ്ഥാനപതി വായിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും ഇതിന് ശേഷം അരങ്ങേറി. സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരുടെ സംഗമം കൂടിയായി മാറി എംബസിയിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ.
rset
sgsg
dhdh
wrewt
ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ ക്ലബ്ബ്, ബഹ്റൈൻ കേരളീയ സമാജം, കേരള കാത്തലിക് അസോസിയേഷൻ, കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ, ഗുരുദേവ കൾച്ചറൽ സൊസെറ്റി, കെഎംസിസി, തുടങ്ങിയ പ്രവാസി മലയാളി കൂട്ടായ്മകളുടെ ആസ്ഥാനങ്ങളിലും പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ ഭരണാധികാരികൾക്കും ജനതക്കും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു. കൂടുതൽ സുഭിക്ഷതയും സമാധാനവും കൈവരിക്കാൻ ഇന്ത്യക്ക് സാധ്യമാകട്ടെയെന്നും ആശംസകളിൽ വ്യക്തമാക്കി.