സമാജം ഭരണസമിതി ചുമതലയേറ്റു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2026- 2028 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളുടെ

ഔദ്യോഗികമായി സ്ഥനാരോഹനം ജൂൺ 27നു സമാജം ഡിജെ ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ബഹ്‌റിനിലെ ഇന്ത്യൻ അംബാസിഡർ HE വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരുന്നു. സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സമാജത്തിന്റെ പ്രവർത്തനങ്ങൾ മേന്മയോടെ വിജയകരമായി നടത്താൻ കഴിയുന്നത് എല്ലാ അംഗങ്ങളുടെയും സഹകരണം ഒന്നുകൊണ്ടുമാത്രമാണ് അതു തുടർന്നും ഉണ്ടാകണമെന്ന് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സമാജം പ്രവർത്തനങ്ങൾ എന്നും മാതൃകാപരമാണ് വിശേഷിച്ചും ഈ വിഷമസന്ധിയിൽ നടത്തിയ പ്രവർത്തനങ്ങൾ എന്ന് ബ. അംബാസിഡർ തന്റെ ആശംസ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

article-image

പുതിയ കമ്മറ്റി അംഗങ്ങളുടെ ഔദ്യോഗിക ബാഡ്ജും 2024-2026 വർഷത്തെ കമ്മിറ്റി അംഗങ്ങൾക്കുള്ള മെമന്റോകളും സമർപ്പിച്ചു. അതോടൊപ്പം പുതിയ വനിതാവേദി കമ്മിറ്റിയുടെ സ്ഥാനാരോഹനവും അംഗങ്ങൾക്കുള്ള ബാഡ്ജും അംബാസിഡർ HE വിനോദ് കെ ജേക്കബ് കൈമാറി.

പ്രസിദ്ധ ഗായകൻ ശ്രീ പന്തളം ബാലനും ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം പാർവതിമേനോനും നയിച്ച മ്യൂസിക്കൽ നൈറ്റും, ഷിബു കരുണകാരനും കലാമണ്ഡലം ആവണി അർജുനനും ചിട്ടപ്പെടുത്തിയ നൃത്ത പരിപാടികളും അരങ്ങേറി. ഇൻഡക്ഷൻ സെറിമണിയുടെ അവതരിക രാജി ഉണ്ണികൃഷ്ണൻ പരിപാടികൾ നിയന്ത്രിച്ചു.

article-image

XVGXBV

You might also like

  • Lulu Exchange
  • Straight Forward

Most Viewed