ഏകദിന യാത്ര സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: സമസ്ത ബഹ്റൈൻ Zad Al Muthaqeen ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി ക്യാപിറ്റൽ കമ്മ്യൂണിറ്റി സെൻ്ററുമായി സഹകരിച്ച് "ആത്മീയതിയിലൂടെ പവിഴ ദ്വീപിനെ അറിയാം" എന്ന ശീർഷകത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച യാത്രയ്ക്ക് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് നേതൃത്വം നൽകി
ഗൾഫ് മേഖലയിലെ ആദ്യത്തെ എണ്ണ കിണർ, ട്രീ ഓഫ് ലൈഫ്, ബഹ്റൈൻ കോട്ട, ബാർബാർ ക്ഷേത്രം, ഖമീസ് മോസ്ക്, ബഹ്‌റൈൻ നാഷണൽ മ്യൂസിയം, സൗദി കോസ്‌വേ, സൽമാൻ ബീച്ച് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. സമസ്ത ബഹ്‌റൈൻ മനാമ ഏരിയ വൈസ് പ്രസിഡണ്ട് എൻ ടി അബ്ദുൽ കരീം യാത്രയ്ക്കിടയിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബഹ്‌റൈനിലെ ചരിത്ര ശേഷിപ്പുകളുടെ പ്രാധാന്യം അറിയുന്നതിനോടൊപ്പം മാനസികമായി ഉല്ലാസത്തിനും ഉതകുന്ന തരത്തിലുള്ള യാത്ര അംഗങ്ങൾക്ക് പുതിയൊരു അനുഭവമായിരുന്നു
സമസ്ത ബഹ്റൈൻ ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ട്രഷറർ നൗഷാദ് എസ് കെ, മെമ്പർ അബ്ദുൽ റൗഫ് തുടങ്ങിയവർ യാത്ര നിയന്ത്രിച്ചു.
SFSF

