ഏകദിന ചിത്രകല ക്യാമ്പ് സംഘടിപ്പിച്ചു
കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന ചിത്രകല ക്യാമ്പ് സിഞ്ചിലെ പ്രവാസി വെൽഫെയർ സെന്ററിൽ നടന്നു. വിവിധ ഗ്രൂപ്പിൽപെട്ട 50ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കുള്ള ചിത്രരചന മത്സരവും നടന്നു. ചിത്രകാരനും ശില്പിയുമായ ശശികല ക്യാമ്പിന് നേതൃത്വം നൽകി. സമാപനച്ചടങ്ങിൽ ശശികലയെ ആദരിച്ചു. സർഗവേദി ഡയറക്ടർ ശ്യാമിന് യാത്രയയപ്പും നൽകി.
സർഗവേദി പ്രസിഡന്റ് അജിത് കണ്ണൂർ അധ്യക്ഷത വഹിച്ചു. സാജുറാം സ്വാഗതവും ബിജിത്ത് നന്ദിയും പറഞ്ഞു. ശ്രീനാരായണ കൾചറൽ സൊസൈറ്റി സെക്രട്ടറി വി.ആർ. സജീവൻ, ഇന്ത്യൻ ടാലന്റ് അക്കാദമി എം.ഡി ലതീഷ് ഭരതൻ, തണൽ ചാരിറ്റി അസോസിയേഷൻ പ്രസിഡന്റ് റഷീദ് മാഹി, കമ്മിറ്റി ഭാരവഹികളായ എ.പി.ജി. ബാബു, സി.വി. രഞ്ജിത്ത്, രാമഷ് അയികോമത് എന്നിവർ സംസാരിച്ചു. ഹേമന്ത് രത്നം, സുരേഷ്, പ്രീതി ജി. ബാബു, അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
്േീബ്ീ

