24 വർഷത്തെ ശിക്ഷയ്ക്ക് ശേഷം ബഹ്റൈനിൽ നിന്ന് ബഷീർ നാട്ടിലെത്തി


പ്രദീപ് പുറവങ്കര

ജോലി സ്ഥലത്തിനടുത്ത് ഉണ്ടായ കലഹത്തിനിടയിൽ കൈയബദ്ധം കാരണം സ്വദേശി കൊല്ലപ്പെട്ടതോടെയാണ് കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ സീറവളപ്പിൽ ബഷീർ 1999ൽ തന്റെ 23ാമത്തെ വയസിൽ ബഹ്റൈൻ ജയിലിൽ അടയ്ക്കപ്പെട്ടത്. സ്വദേശിയുടെ ഭാര്യയെയും അന്ന് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ അവരെ വിട്ടയച്ചു. അതേസമയം ബഷീറിന് ലഭിച്ചത് ജീവപര്യന്തം തടവായിരുന്നു. നീണ്ട ഇരുപ്പത്തിനാലര വർഷങ്ങൾക്കിപ്പുറം ജയിൽമോചിതനായി കഴിഞ്ഞദിവസം അദ്ദേഹം തന്റെ നാട്ടിലേയ്ക്ക് തിരിച്ചെത്തി.

തന്റെ നിരപരാധിത്വം തെളിയിക്കാൻ ബഷീർ നിരവധി വാതിലുകൾ മുട്ടിയിരുന്നുവെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. ബഷീറിന്റെ പ്രായമായ മാതാവ് കുഞ്ഞീബി കൊല്ലപ്പെട്ട സ്വദേശിയുടെ ബന്ധുക്കളെ നേരിട്ട് കണ്ട് ബഷീറിന് മാപ്പ് നൽകണമെന്ന് അപേക്ഷിക്കാൻ
ബഹ്റൈനിലെത്തിയെങ്കിലും സ്വദേശിയുടെ മാതാവും സഹോദരിയും മരണപ്പെട്ടതോടെ ആ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്ന് ഏത് നേതാക്കൾ ബഹ്റൈനിലെത്തിയാലും ബഷീറിന്റെ ജയിൽ മോചന അപേക്ഷയുമായി സുഹൃത്തുകളും ബന്ധുക്കളും കാണാറുണ്ടായിരുന്നു. പല സമൂഹ്യപ്രവർത്തകരും ഇതിനോട് സഹകരിച്ചെങ്കിലും എല്ലാ പാതിവഴിയിൽ മുടങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്. നീണ്ട ജയിൽ ശിക്ഷയുടെ ഇടയിൽ ഇടയ്ക്ക് മനസിന്റെ താളം തെറ്റിയ അവസ്ഥയും ബഷീറിനുണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലുണ്ടായ സംഭവങ്ങൾ ബഷീറിന് പിന്നീട് വിനയാവുകയും ചെയ്തു. ജയിലിനുള്ളിലെ വാസത്തിനിടയിലും പുറത്തുള്ളവരെ വിളിക്കുവാനും അവരോട് സംസാരിക്കാനും ഒക്കെ ബഷീർ നേരം കണ്ടെത്തിയത് കാരണം വലിയ സൗഹർദവലയത്തിനും ഇദ്ദേഹം ഉടമയാണ്. ജയിൽ ഉദ്യോഗസ്ഥൻമാരുമായും ബഷീറിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

എമിഗ്രേഷനിൽ നൽകേണ്ട പിഴ  സംഖ്യ കണ്ടെത്താനായി ചില മലയാളി സാമൂഹ്യപ്രവർത്തകരും സ്വദേശി സുഹൃത്തുക്കളുമാണ് ബഷീറിനെ സഹായിച്ചത്.

ശിക്ഷ ആരംഭിക്കുമ്പോൾ നാട്ടിൽ ബഷീറിനുണ്ടായിരുന്ന ഒരു വയസുകാരൻ മകന് ആദിൽ ഇപ്പോൾ മുംബൈയിൽ ജോലി ചെയ്യുകയാണ്. ഇനിയുള്ള കാലം ഉമ്മ, ഭാര്യ, മകൻ എന്നിവർക്കൊപ്പം സ്വസ്ഥമായി കഴിയണമെന്ന ആഗ്രഹവുമായി ഇനി ഒരാൾക്കും തന്റെ ദുർഗതി വരരുതേ എന്ന പ്രാർത്ഥനയുമായാണ് അദ്ദേഹം തിരിച്ച് നാട്ടിലെത്തിയിരിക്കുന്നത്.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed