ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രതിനിധി സംഘത്തെ സ്വീകരിച്ചു

ബഹ്റൈൻ സന്ദർശനത്തിനെത്തിയ കൗൺസിൽ ഫോർ സെക്യുയർ അമേരിക്കൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. ഫ്രീഡ് സിദ്മാന്‍റെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും ചെയ്തു. ഊർജം, സാമ്പത്തികം, നിക്ഷേപം എന്നീ മേഖലകളിൽ പ്രത്യേക സഹകരണമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്ചയിൽ അമേരിക്ക−−ബ്രിട്ടൻ കാര്യ വിഭാഗം തലവൻ ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫയും സന്നിഹിതരായിരുന്നു.
്ിുപ്ി