ഉച്ചവിശ്രമനിയമം തൊഴിലാളികൾക്ക് ആശ്വാസകരം
ബഹ്റൈനിൽ ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഉച്ച വിശ്രമനിയമം പ്രഖ്യാപ്പിച്ചത് പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുമന്ന് വിലയിരുത്തപ്പെടുന്നു. അന്തരീക്ഷ താപനില ഇതിനകം തന്നെ നാൽപത് ഡിഗ്രീയുടെ മുകളിൽ എത്തിയ സാഹചര്യമാണ് രാജ്യത്ത് ഉള്ളത്. ഉച്ചവിശ്രമം നിയമം നടപ്പിൽ വരുന്നതോടെ കർശനമായ പരിശോധനകളും ബഹ്റൈൻ തൊഴിൽകാര്യമന്ത്രാലയ അധികൃതർ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് നിയമം പ്രാബല്യത്തിൽ വരിക. സൂര്യാഘാതമടക്കമുള്ള അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സുരക്ഷിതരാക്കാനായി 2013 മുതൽക്കാണ് ഇത്തരമൊരു നിയമം ബഹ്റൈനിൽ സ്വീകരിച്ച് തുടങ്ങിയത്. ഈ നിയമം നടപ്പിലാക്കിയതിന് ശേഷം വർക്ക് സൈറ്റുകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി ബഹ്റൈൻ തൊഴിൽകാര്യ മന്ത്രി ജമീൽ ഹുമൈദാൻ വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ തൊഴിൽ നിയമങ്ങളിൽ ആർട്ടിക്കിൾ 192 പ്രകാരം ഉച്ചവിശ്രമനിയമം ലംഘിക്കുന്നവർക്ക് മൂന്ന് മാസത്തെ തടവും, അഞ്ഞൂറ് മുതൽ ആയിരം ദിനാർ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. കഴിഞ്ഞ വർഷം നടത്തിയ 19841 പരിശോധനങ്ങളിൽ 27 നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്.
ddsdsdsds

