സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങൾ സമാപിച്ചു
മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൻ്റെ ബഹ്റൈൻ ചാപ്റ്റർതല ഫൈനൽ മത്സരം ബഹ്റൈൻ കേരളീയ സമാജം ബാബുരാജൻ ഹാളിൽ നടന്നു. വൈലോപ്പിള്ളി ശ്രീധരമോനോന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ കവിതകൾ മാത്രം ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള കുട്ടികളാണ് കവിതകൾ അവതരിപ്പിച്ചത്. പ്രശസ്ത കവയത്രി സുഗതകുമാരിയുടെ സ്മരണാർഥം 2021 മുതൽ നടത്തി വരുന്ന മത്സരത്തിൻ്റെ മൂന്നാം പതിപ്പായി നടന്ന മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ഇഷ ആഷിക്ക് ഒന്നാം സ്ഥാനവും ജ്വാല ജയചന്ദ്രൻ രണ്ടാം സ്ഥാനവും അനാമിക അജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതേ വിഭാഗത്തിൽ ശ്രീനിക അനീഷ്, വൈഗ നവീൻ, കാശിനാഥ് നവീൻ എന്നിവർക്ക് പ്രത്യേക സമ്മാനവും ലഭിച്ചു.
ജൂനിയർ വിഭാഗത്തിൽ എയ്ഡൻ ആഷ്‌ലി മഞ്ഞിലയ്ക്കാണ് ഒന്നാം സ്ഥാനം. പ്രാർത്ഥന രാജ്, നക്ഷത്ര രാജ് എന്നിവർ യഥാക്രം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ചാപ്റ്റർതല വിജയികൾ ജൂലൈയിൽ നടക്കുന്ന ആഗോള ഫൈനൽ മത്സരത്തിൽ ബഹ്റൈൻ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് മത്സരിക്കും.
adsdsadsads

