ഡോ ജോർജ്ജ് മാത്യുവിന് യാത്രയപ്പ് നൽകി ബിഎംബിഎഫ്
ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ഡോ ജോർജ് മാത്യുവിനും ഭാര്യ അന്നമ്മ ജോർജ്ജ് മാത്യുവിനും സംഘടനയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. ഉമൽഹസത്തിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകയും യോഗാ പരിശീലകയുമായ ഫാത്തിമ്മ അൽ മൻസൂരി വിശിഷ്ടാതിഥിയിരുന്നു. 41 വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഡോ ജോർജ്ജ് മാത്യു, ബഹ്റൈൻ കേരളീയ സമാജമടക്കമുള്ള സംഘടനകളുടെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിട്ടുണ്ട്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും തന്റെ പ്രവാസജീവിത കാലയളവിൽ അദ്ദേഹം നടത്തി.
ബിഎംബിഎഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി സമ്മാൻ ജേതാവ് സോമൻ ബേബി, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നെജീബ്, കേരളീയ സമാജം മുൻ പ്രസിഡണ്ട് കെ ജനാർദനൻ, ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, ഐമാക് ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ, സാമൂഹ്യപ്രവർത്തകരായ നജീബ് കടലായി, സി വി നാരായണൻ, കെ ആർ നായർ, അജിത് കുമാർ, ജലീൽ അബ്ദുള്ള, ഇ.വി.രാജീവൻ, റഷീദ് മാഹി, മോനി ഒടികണ്ടത്തിൽ, സോവിച്ചൻ ചെന്നാട്ടുശേരി, അജയ് കൃഷ്ണൻ എന്നിവർ യാത്രാമംഗങ്ങൾ നേർന്നു.
ബിഎംബിഎഫ് അംഗങ്ങളായ ഖാദർ, അശറഫ് മായഞ്ചേരി, അനീഷ് കെ വി, അഷ്റഫ്, അൻവർ കണ്ണൂർ, മൂസ്സഹാജി, എന്നിവർ ഡോ ജോർജ്ജ് മാത്യുവിനുള്ള ഉപഹാരങ്ങൾ നൽകി. കെ എം മാത്യു കവിത അവതരിപ്പിച്ചു. ഇതോടൊപ്പം മാനസികാരോഗ്യത്തിന്റെ പ്രധാന്യത്തെ കുറിച്ച് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഡോക്ടർ അമൽ എബ്രഹാം ക്ലാസെടുത്തു. സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ സെർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. പി കെ വേണുഗോപാൽ നന്ദി രേഖപ്പെടുത്തി.
ബഹ്റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ഡോ ജോർജ് മാത്യുവിനും ഭാര്യ അന്നമ്മ ജോർജ്ജ് മാത്യുവിനും സംഘടനയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

dfsdfsds