ഭക്ഷണവിതരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് കർശന പെരുമാറ്റ ചട്ടങ്ങൾ കൊണ്ടുവരാനൊരുങ്ങി സർക്കാർ
ഭക്ഷണവിതരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് കർശന പെരുമാറ്റ ചട്ടങ്ങൾ കൊണ്ടുവരാനൊരുങ്ങി സർക്കാർ. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സർക്കാർ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാണെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്രോ പറഞ്ഞു. ഫുഡ് ഡെലിവറി സേവനങ്ങൾ വാണിജ്യ, മുനിസിപ്പാലിറ്റി വകുപ്പുകളുടെ മാനദണ്ഡങ്ങളുടെയും സുരക്ഷാ നിയമങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കണം നടത്തേണ്ടത്. ഫുഡ് ഡെലിവറി സർവിസ് കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനെക്കുറിച്ചുള്ള ശൂറ കൗൺസിൽ അംഗം ഡോ. ബസ്സം ആൽബിൻ മുഹമ്മദിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. ഭക്ഷണവിതരണ കമ്പനികൾക്ക് മുനിസിപ്പൽ വിലാസം നിർബന്ധമാണ്.
ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കണം. ഡെലിവറി ബൈക്ക് യാത്രക്കാർക്ക് പ്രവേശനം നിരോധിക്കുന്ന റോഡുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പ്രധാന ഹൈവേകളിൽ സ്പീഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിയമലംഘകരിൽനിന്ന് കനത്ത പിഴ ഈടാക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
eryery
