മാധ്യമമേഖലയിൽ സ്വാതന്ത്ര്യവും സുതാര്യതയും നിലനിർത്താൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ


മാധ്യമമേഖലയിൽ സ്വാതന്ത്ര്യവും സുതാര്യതയും നിലനിർത്താൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ ദിനാചരണ പശ്ചാത്തലത്തിൽ ഇറക്കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വർഷവും മേയ് മൂന്നിനാണ് യു.എൻ അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. ‘അവകാശങ്ങളിലുറച്ച് ഭാവിക്കായി പ്രവർത്തിക്കാം’ പ്രമേയത്തിലാണ് ഇക്കുറി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

മാധ്യമമേഖലയിലെ പ്രഫഷനലിസവും സാമൂഹിക ബാധ്യതയും മുന്നിൽവെച്ച് മുന്നേറാൻ മാധ്യമ പ്രവർത്തകർക്ക് ബാധ്യതയുണ്ട്. കാലികമായ ജനാധിപത്യ മാറ്റങ്ങളെ ഉൾക്കൊള്ളാനും അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉത്തരവാദിത്ത പൂർണമായി വിനിയോഗിക്കാനും സാധിക്കേണ്ടതുണ്ട്. മനുഷ്യാവകാശവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ ബഹ്റൈന് മുന്നോട്ടു കുതിക്കാനായിട്ടുണ്ടെന്നും ഹമദ് രാജാവ് വിലയിരുത്തി.

article-image

്ിേു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed