തങ്ങളുടെ സ്ഥാപനങ്ങളിൽ പ്രവാസികളെ ജോലിക്കായി നിയോഗിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ
തങ്ങളുടെ സ്ഥാപനങ്ങളിൽ പ്രവാസികളെ ജോലിക്കായി നിയോഗിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ. തൊഴിലവസരങ്ങളുണ്ടാകുമ്പോൾ ബഹ്‌റൈനികൾക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം. സ്വദേശികളെ ലഭ്യമല്ലാത്ത മേഖലകളിൽ മാത്രമാണ് പ്രവാസികളെ നിയമിക്കുന്നതെന്നും തൊഴിൽ മന്ത്രി പാർലമെന്റിനെ അറിയിച്ചു. ടൂറിസ്റ്റ് വിസയിലെത്തിയ 85,000ഓളം പ്രവാസികൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തൊഴിൽ പെർമിറ്റ് നേടിയെന്ന മന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് പാർലമെന്റിൽ ഈ വിഷയത്തിൽ ചർച്ച നടന്നത്. വിദേശത്തോ ബഹ്‌റൈനിലോ ഉള്ള പ്രവാസികളെ, ബിസിനസുകളിലും സ്ഥാപനങ്ങളിലുമുള്ള ഒഴിവുകളിൽ നിയമിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജോലി ഒഴിവുണ്ടെങ്കിൽ തൊഴിലുടമകൾ പ്രവാസികളെ അഭിമുഖങ്ങൾക്കും ടെസ്റ്റുകൾക്കുമായി ടൂറിസ്റ്റ് /വിസിറ്റ് വിസകളിൽ ബഹ്‌റൈനിലേക്ക് ക്ഷണിക്കാറുണ്ട്. അവർ പരീക്ഷകളിൽ വിജയിക്കുകയാണെങ്കിൽ, വിസകൾ റസിഡൻസ് പെർമിറ്റിലേക്ക് മാറ്റുമെന്നും അത് നിയമപരമാണെന്നും മന്ത്രി പറഞ്ഞു.
hjghj



