20−20 നാടൻ പന്തുകളി ടൂർണമെന്റ് പാമ്പാടി ടീം ജേതാക്കളായി
ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മഹിമ ഇലക്ട്രിക്കൽസ് സ്പോൺസർ ചെയ്യുന്ന ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള 3ാമത് 20−20 നാടൻ പന്തുകളി ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജപ്പെടുത്തി പാമ്പാടി ടീം ജേതാക്കളായി. മെയ് ഒന്നിന് ബഹ്‌റൈൻ ന്യൂ സിഞ്ച് മൈതാനിയിൽ ആയിരുന്നു വാശിയേറിയ ഫൈനൽ മത്സരം അരങ്ങേറിയത്.
ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പ്രസിഡന്റ് റോബിൻ എബ്രഹാം അധ്യക്ഷനായ സമാപന സമ്മേളനത്തിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികളും വ്യക്തിഗത ട്രോഫികളും കൈമാറി.
e6ydry7
