സാംസാ തൊഴിലാളി ദിനം 2023
‘സാംസ ബഹ്‌റൈൻ’ മെയ് ദിനാഘോഷം സൽമാബാദിലെ യാഖുബ് ആന്റ് സൺസ് ക്ലീനിംഗ് കമ്പനി തൊഴിലാളി ക്യാമ്പിൽ സംഘടിപ്പിച്ചു. പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ICRF ലീഗൽ സെൽ ഹെഡ് അഡ്വക്കേറ്റുമായ മാധവൻ കല്ലത്ത് അഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വത്സരാജ് കുയിമ്പിൽ മെയ്‌ദിന സന്ദേശം നൽകി. കിംസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ചെക്കപ്പും, എൻ.ഇ.സി. കമ്പനി അധികൃതർ തൊഴിലാളികൾക്ക് നിരവധി സമ്മാനങ്ങളും നൽകി. ക്യാമ്പിലെ തൊഴിലാളികൾക്ക് സാംസ പ്രവർത്തകർ സമാഹരിച്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. തൊഴിലാളികളുടെ തൊഴിൽ പരമായ പ്രശ്നങ്ങൾക്ക് അഡ്വക്കേറ്റ് മാധവൻ കല്ലത്ത് പരിഹാര നിർദ്ദേശങ്ങൾ നൽകി.
തുടർന്നും കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ തൊഴിലാളികളിൽ എത്തിക്കുമെന്ന് സാംസ ഭാരവാഹികൾ അറിയിച്ചു.
34645
34645
