മെയ്ദിനം ആചരിച്ച് ബികെഎസ്എഫ്

ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ദിന പരിപാടികളുടെ ഭാഗമായി മാസങ്ങളായി ശമ്പളം കിട്ടാതെ ഭക്ഷണത്തിനും നിത്യോപയോഗ സാമഗ്രികൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു. അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിക്ക് രക്ഷാധികാരി ബഷീർ അമ്പലായി, നജീബ് കടലായി എന്നിവർ നേതൃത്വം നൽകി.
ചാരിറ്റി കൺവീനർ അൻവർ കണ്ണൂർ, സെലീം മമ്പ്ര, കാസിം പാടത്തെകായിൽ, മണികുട്ടൻ, അൻവർ ശൂരനാട്, നജീബ് കണ്ണൂർ എന്നിവരും പരിപാടിയിൽ പങ്കാളികളായി.
tr