ഈദുൽ ഫിത്വർ അവധിയോടനുബന്ധിച്ച് ബഹ്റൈനിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്

ഈദുൽ ഫിത്വർ അവധിയോടനുബന്ധിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. വിദേശ ടൂറിസ്റ്റുകൾക്കുപുറമെ ആഭ്യന്തര ടൂറിസ്റ്റുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഹോട്ടലുകളും ഇതിനോടകം തന്നെ വ്യാപകമായി ബുക്ക് ചെയ്തുകഴിഞ്ഞു. ഹോട്ടലുകളിലെ വിനോദോപാധികളും അന്തരീക്ഷവുമാണ് ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്.
ഇത് കണക്കാക്കി ഹോട്ടലുകൾ ആകർഷകമായ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെസ്റ്റിവൽ സീസണിൽ വിമാന നിരക്കുകൾ കുത്തനെ ഉയർന്നതും തദ്ദേശീയരെ ഇവിടെത്തന്നെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു. ആഭ്യന്ത ടൂറിസം പ്രോത്സാഹിപ്പിക്കാൻ ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റിയും (ബി.ടി.ഇ.എ)പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
576r57