എംഎം അക്ബറിന് ബഹ്‌റൈൻ എയർപ്പോർട്ടിൽ സ്വീകരണം

ഈദ് പരിപാടികൾക്കായി ബഹ്‌റൈനിലെത്തിച്ചേർന്ന പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനുമായ എംഎം അക്ബറിന് ബഹ്‌റൈൻ എയർപ്പോർട്ടിൽ സ്വീകരണം നൽകി. മനാമ മുൻസിപ്പാലിറ്റി കോമ്പൗണ്ടിൽ നടക്കുന്ന ഈദ് നമസ്കാരത്തിന് അദ്ദേഹം നേതൃത്വം നൽകും. തുടർന്ന് ഈദിന്റെ രണ്ടാം ദിനം മനാമ കെഎംസിസി ഹാളിൽ നടക്കുന്ന ടീൻസ് മീറ്റിൽ 'ക്രിയാത്മക കൗമാരം' എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കും.
ഈദിന്റെ മൂന്നാം ദിവസം ബസാഇർ സെന്ററിന്റെ ആഭിമുഖ്യത്തിൽ മുഹറഖ് ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ രാത്രി 7.30ന് കുടുംബം തകർക്കുന്ന ലിബറലിസം എന്ന വിഷയത്തിൽ പ്രഭാഷണവും തുടർന്ന് ചോദ്യോത്തരവുമുണ്ടായിരിക്കും. ഈദിന്റെ നാലാം ദിവസം മനാമ ഗോൾഡ് സിറ്റിക്ക് മുകളിലെ കെ സിറ്റി ഹാളിൽ വൈകീട്ട് 3.30ന് സ്ത്രീ സ്വത്വം സ്വാതന്ത്ര്യം എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടി എംഎം അക്ബർ നിയന്ത്രിക്കുമെന്നും സംഘാടകർ അറിയിച്ചു.
erdyrd