ഗുദൈബിയ സൂഖ് ഇഫ്താർ സംഘടിപ്പിച്ചു

സമസ്ത ഗുദൈബിയ എസ്കെഎസ്എസ്എഫ് വിഖായയുടെ നേതൃത്വത്തിൽ ഗുദൈബിയയിലെ കച്ചവട സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ഗുദൈബിയ ദസ്മാൻ സെന്റർ പാർക്കിങ്ങിൽ വെച്ച് ഗുദൈബിയ സൂഖ് ഇഫ്താർ സംഘടിപ്പിച്ചു. ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു. സംഘടനയുടെ നേതൃത്വത്തിൽ ആയിരത്തോളം പേർ പങ്കെടുത്ത രണ്ടു ഇഫ്താറുകൾ ഗുദൈബിയ പാലസ് മസ്ജിദിൽ വെച്ചും സംഘടിപ്പിച്ചിരുന്നു.
പരിപാടിയിൽ സുബൈർ കണ്ണൂർ, നൗഷാദ് പൂനൂർ, ആഷിക് സതീഷ് ചേലക്കര, ഷംസു മുസലിയാർ ഹൂറ, മൻസൂർ പിവി, മജീദ് ചോലക്കോട്, നവാസ് കൊല്ലം, തുടങ്ങിയവർ പങ്കെടുത്തു.
ലലക.