മോഹൻലാലിന് അഭിനന്ദനങ്ങൾ നേർന്ന് ‘ലാൽകെയേഴ്‌സ് ബഹ്‌റൈൻ ’

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ പദ്മഭൂഷൺ മോഹൻലാലിന് അഭിനന്ദനങ്ങൾ നേർന്ന് ബഹ്‌റൈനിലെ മോഹൻലാൽ ആരാധകരുടെ കൂട്ടായ്മ ‘ലാൽകെയേഴ്‌സ് ബഹ്‌റൈൻ ’ . നാല് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന തന്റെ കലാജീവിതത്തിലൂടെ മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയ മോഹൻലാലിന്‍റെ സംഭാവനകൾ മാനിച്ചു ലഭിച്ച ഈ അംഗീകാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അദ്ദേഹത്തിന്റെ ആരാധകർക്കും നൽകുന്ന ഊർജ്ജം വളരെ വലുതാണെന്ന് ബഹ്‌റൈൻ ലാൽ കെയേഴ്‌സ് കോ - ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ , പ്രസിഡന്റ് എഫ് . എം . ഫൈസൽ , സെക്രട്ടറി ഷൈജു കമ്പ്രത്തു, ട്രെഷറർ അരുൺ ജി നെയ്യാർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ADSDASADS