ഫെല്ല മെഹക്കിനെ ആദരിച്ചു

പ്രദീപ് പുറവങ്കര
മനാമ I ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഫെല്ല മെഹക്കിനെ ആദരിച്ചു. ചെറു പ്രായത്തിൽ തന്നെ ഇംഗ്ലീഷ് കവിതാരചനയിൽ അസാധാരണ കഴിവ് തെളിയിക്കുകയും ലിംക വേൾഡ് ഓഫ് റെക്കോർഡ് ബുക്കിൽ ഇടം നേടുകയും ചെയ്താണ് ഫെല്ലാ മെഹ്ക് ശ്രദ്ദേയയയാത്. ഏരിയാ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് ഉപഹാരം നൽകി. ഏരിയ പ്രസിഡന്റ് മൂസ കെ ഹസ്സൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. ഫ്രൻഡ്‌സ് കേന്ദ്ര സമിതി അംഗം ജാസിർ പി.പി, ഫെല്ലാ മെഹക്കിന്റെ മാതാപിതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
QADSWADSDSA