അൽ ഹിദായാ ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു.


സുന്നി ഔഖാഫിന്റെ അഭിമുഖ്യത്തിൽ അൽ ഹിദായ മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. വി പി അബ്ദുൽ റസാഖ് ചെയർമാനായും അബ്ദുൽ സലാം ചങ്ങരം കൺവീനറായുമുള്ള സ്വാഗതസംഘത്തിൽ മുഹമ്മദ് നസീർ, ദിൽഷാദ് മുഹറഖ് , മുഹമ്മദ്‌ കോയ, അബ്ദുൽ ലത്തീഫ് സി എം എന്നിവർ അംഗങ്ങളാണ്.

ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നമസ്ക്കാരത്തിന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് പി എൻ അബ്ദുല്ലതീഫ് മദനി, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് സെന്റർ ദാഇ സി.ടി. യഹ്‌യ, ഹിദ്ദിൽ നടക്കുന്ന ഈദ് പ്രാർത്ഥനകൾക്ക് അബ്ദുല്ലതീഫ് അഹമ്മദ് എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പെരുന്നാൾ നമസ്കാരം 05:28 ന് ആരംഭിക്കും.

You might also like

  • NEC

Most Viewed