ശ്രദ്ധേയമായി മനാമ സൂക്ക് കെഎംസിസി സംഘടിപ്പിച്ച സൂക്ക് ഇഫ്താർ

സൂക്ക് കെഎംസിസി ഷിഫ അൽജസീറ മെഡിക്കൽ സെന്‍ററിന്‍റേയും മസാലി റസ്റ്റോറന്‍റിന്‍റേയും സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മനാമ ഡൽമണ്‍ സെന്‍ററിന്‍റെ അടുത്ത് വെച്ച് നടത്തിയ പരിപാടിയിൽ ആയിരത്തി അഞ്ഞൂറിൽ അധികം ആളുകൾ പങ്കെടുത്തു. മനാമ സൂക്ക് കെഎംസിസി രണ്ടാം വർഷമാണ് വിപുലമായ രീതിയിലുള്ള ഇഫ്താർ സംഘടിപ്പിക്കുന്നത്.
കെഎംസിസി ബഹ്റൈന്‍ സംസ്ഥാന നേതാക്കളായ കെപി മുസ്തഫ , എപി ഫെെസൽ , സലീം തളങ്കര വിവിധ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികൾ തുടങ്ങി നിരവധി പ്രമുഖർ ഇഫ്ത്താറിൽ പങ്കെടുത്തു.
4ാ56ാീ