ദയ സെന്റർ ഫോർ ഹെൽത്ത് & റീഹാബിലിറ്റേഷൻ ബഹ്‌റൈൻ ചാപ്റ്റർ രൂപവത്കരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

വേളം കാക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ സെന്റർ ഫോർ ഹെൽത്ത് & റീഹാബിലിറ്റേഷൻ ബഹ്‌റൈൻ ചാപ്റ്റർ രൂപവത്കരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ലത്തീഫ് ആയഞ്ചേരി പ്രസിഡണ്ടായും സി എം കുഞ്ഞബ്ദുള്ള ജനറൽ സെക്രട്ടറിയായും, മൂസ്സ പള്ളിക്കര ട്രഷറർ ആയുമുള്ള പുതിയ കമ്മിറ്റിയെ പരിപാടിയിൽ തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാനായി മൊയ്തുഹാജി കുരുട്ടിയെയും, രക്ഷാധികാരികളായി ആർ പവിത്രൻ, സലീം പാലക്കുനി, റസാക്ക് കണ്ടാമ്പത്ത്, മുഹമ്മദ് മേത്തറമൽ, യു കെ ബാലൻ, ഉസ്മാൻ ടിപ് ടോപ്, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഹമീദ് മാസ്റ്റർ എന്നിവരെയും തെരഞ്ഞെടുത്തു.
ജലീൽ വി.പി. മൂസ്സ പള്ളിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ടി. ടി. അഷ്‌റഫ് സ്വാഗതവും ദയ ട്രഷറർ റഷാദ് സി.സി. നന്ദിയും പറഞ്ഞു.
frdsrf