ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഇഫ്താർ വിരുന്ന് ഒരുക്കി

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി ഇഫ്താർ വിരുന്ന് ഒരുക്കി. ഹൂറ ചാരിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹംസ മേപ്പാടി ഇഫ്താർ സന്ദേശം നൽകി. അൽ ഫുർഖാൻ സെന്റർ ആക്ടിങ് പ്രസിഡന്റ് മൂസ സുല്ലമി ജനറൽ സെക്രട്ടറി സുഹൈൽ മേലടി തുടങ്ങിയവർ സംസാരിച്ചു.
റഷീദ് ബാലുശ്ശേരി, സലാം ഇടത്താനാട്ടുകര, അബ്ദുല്ല, പ്രസൂൺ, ആഷിക്, സഫീർ തുടങ്ങിയവർ നേതൃത്വം നൽകി.വൈസ് പ്രസിഡന്റ് സിറാജ് മേപ്പയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതവും മുമ്നാസ് നന്ദിയും പറഞ്ഞു.
fghcfh