ഐഎൽഎ അറേബ്യൻ നൈറ്റ് ഗാബ്ഗ ശ്രദ്ധേയമായി

ബഹ്റൈനിലെ ഇന്ത്യൻ വനതികളുടെ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐഎൽഎ അറേബ്യൻ നൈറ്റ് ഗാബ്ഗ ശ്രദ്ധേയമായി. മനാമ ഗോൾഡന് തുലിപ്പ് ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി പിയൂശ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.
ഐഎൽഎ രക്ഷാധികാരിയും സ്ഥാനപതിയുടെ പത്നിയുമായ മോണിക്ക ശ്രീവാസ്തവയും ചടങ്ങിൽ പങ്കെടുത്തു. നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
ക്യാപിറ്റൽ ഗവർണറ്റേറ്റ് ഡയറക്ടറേറ്റ് പ്രതിനിധി യൂസഫ് യാകൂബ് ലോറി, തായ് എംബസി കൗൺസിലർ നുട്ടപത് ചുംനിജാരക്കി, ശ്രീലങ്കൻ എംബസി പ്രതിനിധി ശശിക സോമരത്ന, ബഹ്റൈൻ പാർലിമെന്റംഗം ബസ്മ അബ്ദുൽ കരീം മുബാറക്, കിംസ് ഡയറക്ടർ ഡോ സഹദുള്ള, ഷെർളീ യത്തീം എന്നിവരും ചടങ്ങിൽ സന്നിഹതരായിരുന്നു. ഐൽഎ പ്രസിഡണ്ട് ശാരദ അജിത്ത് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
gdfgd