ജനാധിപത്യത്തെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ വിശാല ജനാധിപത്യ സഖ്യം രൂപപ്പെടണം - റസാഖ് പാലേരി


രാജ്യത്തിൻ്റെ തനതായ പൈതൃകവും സാമൂഹിക സുരക്ഷയും നിലനിർത്തുന്നതിന് രാജ്യത്തെ മതേതര ജനാധിപത്യ ശക്തികളും പൗര സമൂഹവും ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആഹ്വാനം ചെയ്തു. ഹ്രസ്വ സന്ദർശനത്തിന് ബഹറൈനിൽ എത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ സംഘടിപ്പിച്ച നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.

രാജ്യത്തിൻ്റെ ബജറ്റ് വരുമാനത്തിൻ്റെ 33 ശതമാനത്തിന് തുല്യമായ സംഖ്യ രാജ്യത്തേക്കയക്കുന്ന പ്രവാസി സമൂഹത്തിൻറെ പുനരധിവാസത്തിന് സർക്കാർ ബജറ്റുകളിൽ അവഗണന മാത്രമുണ്ടാകുന്നത് പ്രതിഷേധാർഹമാണ്. പ്രവാസികളുടെ വേനൽക്കാല അവധികളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ വിമാന നിരക്ക് വർദ്ധനവ് കുറയ്ക്കുന്നതിന് സർക്കാരുകൾ മുൻകൈ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച നേതൃ സംഗമത്തിൽ ജനറൽ സെക്രട്ടറി സി എം. മുഹമ്മദലി സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു.

article-image

xcvdfgd

article-image

xvfgcfbfd

You might also like

Most Viewed