ബഹ്‌റൈൻ റോയൽ വാരിയേഴ്‌സ് ക്ലബ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈൻ റോയൽ വാരിയേഴ്‌സ് ക്ലബ് ഇഫ്താർ കുടുംബ സംഗമം ഗുദൈബിയിലുള്ള കപ്പാലം റസ്‌റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു. സംഗമത്തിൽ ടീം അംഗങ്ങളും, കുടുംബാംഗങ്ങളും ഇഫ്താർ വിരുന്നു നടത്തി. ചടങ്ങിനോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിൽ വിജയിയായ വിഷ്ണുവിനുള്ള സമ്മാനവും, നസ്റിൻ സുറൂറിനെ പരിപാടിയിൽ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
ഈ വർഷാവസാനം വിപുലമായ പരിപാടികൾ നടത്തുവാൻ ഇഫ്താർ മീറ്റിൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ടീം അംഗങ്ങളായ വൈശാഖ് , നൗഷാദ് , ജെംഷിദ് , അഭിലാഷ് , സനൂപ് , സുറൂർ, റഷീദ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
furtutyuty
rturtur
rturturt