"സാംസ" നിർവ്വാഹക സമിതിയെ തിരഞ്ഞെടുത്തു


സാംസയുടെ 6 മത് വാർഷിക ജനറൽ ബോഡിയിൽ നിന്ന് 2023 - 24 പ്രവർത്തന വർഷത്തേക്കുള്ള 21 അംഗ നിർവ്വാഹക സമിതിയെ തിരഞ്ഞെടുത്തു. സിഞ്ചിലെ സ്കൈ ഷെൽ കമ്പനിയുടെ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി ഉപദേശക സമിതി അംഗം മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സതീഷ് പൂമനക്കൽ സ്വാഗതവും പ്രസിഡണ്ട് മനീഷ് അദ്ധ്യക്ഷനുമായ യോഗത്തിൽ ജനറൽ സിക്രട്ടറി നിർമ്മല ജേക്കബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വത്സരാജൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രസി : ബാബു മാഹി, വൈസ് പ്രസി : സോവിൻ, ജനറൽ സെക്രട്ടറി : സതീഷ് പൂമനക്കൽ , ജോ.സെക്രട്ടറി സിതാര , ട്രഷറർ റിയാസ് കല്ലമ്പലം, എന്റർടെയിൻമെന്റ് സെക്രട്ടറി ബൈജു മലപ്പുറo, മെമ്പർഷിപ്പ് സിക്രട്ടറി ബിജു പുനത്തിൽ കരിയാട്, ചാരിറ്റി കൺവീനർ ഗിരീഷ്കുമാർ കെ.എം. എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി മനിഷിനെയും , രക്ഷാധികാരി കമ്മറ്റി അംഗങ്ങളായി മുരളീകൃഷണൻ, ജേഖബ്ബ് കൊച്ചുമ്മൻ, വത്സരാജൻ എന്നിവരെയും ഉൾപ്പെടുത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാംസ മുൻ എക്സിക്യൂട്ടീവ് മെമ്പർ രാധാകൃഷ്ണൻ മഠത്തിലിന് യാത്ര അയപ്പും നൽകി. വനിതാ വിഭാഗം പ്രസി. ഇൻഷ റിയാസ് നന്ദി പ്രകാശിപ്പിച്ചു.

article-image

dfgdfdfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed