വെൽകെയർ റമദാൻ കനിവ്

പ്രവാസി വെൽഫെയറിന്റെ വിഭാഗമായ വെൽകെയർ റമദാൻ കനിവ് സേവന പ്രവർത്തനങ്ങൾ ആരംഭിച്ചു. ദിവസവും നൂറു കണക്കിന് ഇഫ്താർ കിറ്റുകൾ ആവശ്യക്കാരുടെ താമസ സ്ഥലങ്ങളിലും വ്യത്യസ്ത ലേബർ ക്യാമ്പുകളിലും എത്തിച്ച് നൽകുന്നു. ബഹ്റൈനിലെ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് വെൽകെയർ റമദാൻ കനിവ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ കിറ്റും നോമ്പ് തുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റുമാണ് വെൽകെയർ റമദാൻ കനിവിലൂടെ വിതരണം ചെയ്യുന്നത്.
പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡൻറ് അബ്ദുല്ല കുറ്റ്യാടി, സെക്രട്ടറി റാഷിദ് കോട്ടക്കൽ, റിഫ സോണൽ പ്രസിഡൻ്റ് ആഷിക് എരുമേലി, സെക്രട്ടറി ഹാഷിം എ വൈ, അമീൻ, ബഷീർ വൈക്കിലശ്ശേരി, മുഹമ്മദ് അലി മലപ്പുറം, സിജോ, സഫീർ, ഫാസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 39916500 | 36710698 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി അറിയിച്ചു.
hgdhgdhgjd
njgfhgfdhjg