സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മൂന്നാം വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 17ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ഹമദ് ടൗണിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ബിഎംഐ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്ജിപിടി എന്നീ പരിശോധനകളും ഡോക്ടറുടെ കൺസൽട്ടേഷനും ലഭിക്കും. റെജിസ്ട്രേഷനായി 362213999 അല്ലെങ്കിൽ 33841252 എന്നീ നമ്പറുകളിലാണ് ബന്ധപ്പടേണ്ടതെന്ന് ഭാരവാഹിയായ സഈദ് ഹനീഫ അറിയിച്ചു.
hgfdhgfdgh