‘മാനസികസമ്മർദ്ദത്തെ അതിജീവിക്കാം’ പ്രവാസി ഗൈഡൻസ് ഫോറം സെമിനാർ സംഘടിപ്പിക്കുന്നു

പ്രവാസി ഗൈഡൻസ് ഫോറം ‘മാനസികസമ്മർദ്ദത്തെ അതിജീവിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി സൗജന്യ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഡോ ജോൺ പനക്കൽ നയിക്കുന്ന ഈ ശിൽപ്പശാല നാളെ വൈകിട്ട് 7 മണി മുതൽ 9 മണി വരെ മാഹൂസിലെ പിജിസി സെന്ററിൽ വെച്ച് നടക്കും.
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഈ ശിൽപ്പശാലയിൽ പങ്കെടുക്കാനാവുക. അതോടൊപ്പം ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം.
fgdfgdfgfd