ഇന്ത്യൻ ക്ലബ്ബ് ‘ഓപ്പൺ ഡാർട്ട്സ് സിംഗിൾസ്‌/ഡബിൾസ് ചാമ്പ്യൻഷിപ്പ് 2023’ സംഘടിപ്പിക്കുന്നു


ഡാർട്സ് ബേയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ്ബ് ‘ഓപ്പൺ ഡാർട്ട്സ് സിംഗിൾസ്‌/ഡബിൾസ് ചാമ്പ്യൻഷിപ്പ് 2023’ സംഘടിപ്പിക്കുന്നു. 2023 മാർച്ച് 9 മുതൽ 11 വരെയായിയിരിക്കും ടൂർണമെന്റ് നടക്കുക.

ഇന്ത്യൻ ക്ലബ്ബ് പരിസരത്ത് വെച്ച് നടക്കുന്ന ടൂർണമെന്റിൽ ജിസിസിയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നായി 200ഓളം മത്സരാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. വിജയികൾക്ക് നാലായിരം ഡോളറും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക.

സിംഗിൾസിന് അഞ്ച് ദിനാറും ഡബിൾസിന് പത്ത് ദിനാർ എന്ന നിരക്കിൽ മാർച്ച് 5ന് മുമ്പായി എൻട്രി അപേക്ഷകൾ നൽകേണ്ടതാണ്. അപേക്ഷാ ഫോമുകൾ മനാമയിലെ ഇന്ത്യൻ ക്ലബ്ബിലും ഉം അൽ ഹസ്സമിലെ ഡാർട്സ് ബേയിലും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ടൂർണമെന്റ് ഡയറക്ടർസ് കോ-ഓർഡിനേറ്റർമാരായ ഡി. രമേഷ് - 39123932, ആരെഫ് മുറാദ് (ഡാർട്ട്സ് ബേ) - 39699616,
ഇൻഡോർ ഗെയിംസ് സെക്രട്ടറി ശ്രീ. അരുൺ ജോസ് 39539946 എന്നിവരെ ബന്ധപ്പെടുക.

article-image

DFGDFGDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed