ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി


ബംഗളുരുവിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ശ്വാസകോശത്തിലെ അണുബാധ മാറി. ആദ്യറൗണ്ട് ഇമ്മ്യൂണോതെറാപ്പി പൂർത്തിയായി. രണ്ടാം റൗണ്ട് മാർച്ച് ആദ്യവാരം തുടങ്ങും. ഉമ്മൻചാണ്ടി സ്വന്തമായി ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങൾ ബെംഗളുരുവിൽ അദ്ദേഹത്തോടൊപ്പമുണ്ട്.

ന്യുമോണിയ ബാധയെ തുടർന്ന് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ ഭേദമായതിനെ തുടർന്നാണ് അർബുധ ചികിത്സക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച്‌സിജി കാൻസർ സെന്ററിലേക്ക് മാറ്റുന്നത്. ജർമനിയിൽ നടന്ന ചികിത്സയുടെ തുടർ ചികിത്സയാണ് ബംഗളൂരുവിൽ നടത്തുന്നത്.

article-image

dfhdh

You might also like

  • Lulu Exchange
  • Straight Forward

Most Viewed