സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദാർഅൽ ഷിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ എട്ട് മണി മുതൽ 12 മണി വരെ ഹൂറയിലെ ദാർഅൽ ഷിഫ ശാഖയിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT തുടങ്ങിയ ടെസ്റ്റുകളും, ഡെന്റൽ സ്‌ക്രീനിങ്, ഡോക്റ്റർ കൺസൽറ്റെഷനും ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുന്നവർക്ക് ഡിസ്‌കൗണ്ട് കാർഡും ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പ് കോ ഓർഡിനേറ്റർ ജയേഷ് കുറുപ്പുമായി 39889317 അല്ലെങ്കിൽ സുഭാഷ് തോമസുമായി 33780699 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
a
