നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ


നടിയെ ആക്രമിച്ച കേസില്‍ നടിയും ദിലീപിന്‍റെ മുന്‍ ഭാര്യയുമായ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിചാരണ നീട്ടാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതെന്ന ദിലീപിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാംഗ്മൂലത്തില്‍ പറയുന്നു. മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ സത്യവാംഗ്മൂലത്തെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തു. കുറ്റമറ്റരീതിയില്‍ വിചാരണ നടത്താനുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷന്‍ നടത്തുന്നത്. വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളില്‍ മഞ്ജു ഉള്‍പ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ഇനി ബാക്കിയുള്ളത്.

മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത് തെളിവുകള്‍ ഉറപ്പിക്കാനാണ്. ബാലചന്ദ്രകുമാറിന്‍റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. വിചാരണ കാലാവധി നീട്ടാനുള്ള പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ദിലീപ് സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയത്.

article-image

hjfuyhf

You might also like

  • Straight Forward

Most Viewed