ബഹ്റൈന്റെ സഹായം തുർക്കിയിലെത്തി
ബഹ്റൈനിലെ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിൽ ഭൂകമ്പ ദുരിതബാധിതർക്കായി സമാഹരിച്ച സഹായപദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ ദിവസം തുർക്കിയയിലെത്തി. ഡി.എച്ച്.എൽ കാർഗോ വിമാനത്തിലാണ് ആദ്യഘട്ട സഹായം എത്തിച്ചത്. ഒരു മില്യൺ യുഎസ് ഡോളർ മൂല്യമുള്ള സാധനങ്ങളാണ് ആദ്യഘട്ടത്തിന്റെ ഭാഗമായി ബഹ്റൈൻ അയച്ചത്. ബഹ്റൈൻ രാജാവ് സഹായ പദ്ധതി പ്രഖ്യാപിച്ചത് മുതൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ കർമനിരതമായിരുന്നുവെന്നും, തുർക്കിയ, സിറിയ ജനതകളോടൊപ്പം പ്രതിസന്ധി തരണം ചെയ്യുന്നതു വരെ സഹായവുമായി ഒപ്പമുണ്ടാകുമെന്നും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് പറഞ്ഞു.
a
