മൈത്രി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


മൈത്രി ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഹമല ഡ്രീം പൂൾ ഗാർഡനിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ ദേശഭക്തിഗാനവും കലാപരിപാടികളും അരങ്ങേറി.   പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ ആധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ അൻസാരി കൊല്ലം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഷിബു ബഷീർ, രക്ഷാധികാരി ഷിബു പത്തനംതിട്ട എന്നിവർ റിപ്പബ്ലിക് സന്ദേശം നൽകി. ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ ആശംസ അറിയിച്ചു. സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. രക്ഷാധികാരി നിസാർ കൊല്ലം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ, ഷബീർ ക്ലാപ്പന, റിയാസ് വിഴിഞ്ഞം, അനസ് കരുനാഗപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

article-image

a

You might also like

  • Straight Forward

Most Viewed