കോഴിക്കോട് ജില്ലാ പ്രവാസി ഫോറം കുട്ടികൾക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. കെപിഎഫ് വനിതാ വിഭാഗം ന്യൂ ഹൊറൈസൺ സ്കൂളിൽ വെച്ച് നടത്തിയ മത്സരങ്ങൾ രക്ഷാധികാരികളായ കെ. ടി. സലിം, യു. കെ. ബാലൻ, സുധീർ തിരുനിലത്ത് എന്നിവർ ചേർന്ന് തിരികൊളുത്തി ഉദ്‌ഘാടന കർമം നിർവഹിച്ചു. പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വനിതാ വിഭാഗം കൺവീനർ രമ സന്തോഷ് സ്വാഗതവും ട്രെഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ഹരീഷ് പി. കെ., വൈസ് പ്രസിഡണ്ട് ശശി അക്കരാൽ, ന്യൂ ഹൊറൈസൺ സ്കൂൾ പ്രതിനിധി പ്രമോദ് രാജ് എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ ജയേഷ് വി. കെ യോഗനടപടികൾ നിയന്ത്രിച്ചു. കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വനിതാ വിഭാഗം അംഗങ്ങളും പങ്കെടുത്തു.

മൂന്ന് ഗ്രൂപ്പുകളായി നടത്തിയ ചിത്ര രചന മത്സരത്തിന്റെ വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെപിഎഫ് വനിതാ വിഭാഗം അംഗങ്ങളായ സജിന ഷനൂബ്, ബബിന സുനിൽ, സാന്ദ്ര നിഷിൽ, അഞ്ജലി സുജീഷ്, ശ്രീജില ബൈജു, സംഗീത റോഷിൽ, ഭാഗ്യശ്രീ അഖിൽ, ഖൈറുന്നിസ റസാഖ്, ഉഷ ശശി, ഷീബ സുനിൽ എന്നിവർ നേതൃത്വം നൽകി.

You might also like

  • Straight Forward

Most Viewed