ബി.ഡി.കെ ബഹ്‌റൈന്‍ ചാപ്റ്റർ സൗജന്യ മെഡിക്കല്‍ ക്യാമ്പും ബഹ്‌റൈന്‍ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു


ബി.ഡി.കെ ബഹ്‌റൈന്‍ ചാപ്റ്റർ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും ബഹ്‌റൈന്‍ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്ക് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി എന്നിവയില്‍ കണ്‍സൽട്ടേഷനും ഷുഗർ, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിന്‍, എസ്.ജി.പി.ടി എന്നിവയടങ്ങിയ സൗജന്യ രക്തപരിശോധനയും നല്‍കി. ഗൈനക്കോളജി സ്‌പെഷലിസ്റ്റ് ഡോ. ആയിഷ, ഇ.എൻ.ടി സ്‌പെഷലിസ്റ്റ് ഡോ. ഫാത്തിമ, സ്‌പെഷലിസ്റ്റ് ഓര്‍ത്തോപീഡിക്‌സ് ഡോ. ടാറ്റ റാവു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ദേശീയ ദിനാഘോഷം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ബി.ഡി.കെ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.ടി. സലീം, സയ്യിദ് അലി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ഡോക്ടര്‍മാരായ ഹരികൃഷ്ണന്‍, കുമാര സ്വാമി, മാര്‍ക്കറ്റിങ് മാനേജര്‍ മൂസ അഹമ്മദ്, ബി.ഡി.കെ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.  

article-image

aa

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed