നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് - വനിതാ സമ്മേളനം ഡിസംബർ 30ന് നടക്കും

നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനം ഡിസംബർ 30ന് വെള്ളിയാഴ്ച നടക്കും. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും ട്വീറ്റിന്റെ ചെയർപേഴ്‌സനുമായ എ. റഹ്മത്തുന്നിസ ടീച്ചർ മുഖ്യ അതിഥിയായി പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ വ്യത്യസ്തവും വിവിധങ്ങളുമായ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങളും സ്‌ത്രീകൾ തന്നെയാണ് നടത്തുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വാർത്ത സമ്മേളനത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, സെക്രട്ടറി നദീറ ഷാജി, സമ്മേളന ജനറൽ കൺവീനർ സൗദ പേരാമ്പ്ര, കൺവീനർ സലീന ജമാൽ, പ്രചരണ വകുപ്പ് കൺവീനർ റഷീദ സുബൈർ, ഏരിയാ പ്രെസിഡന്റുമാരായ സമീറ നൗഷാദ് , ഷെബി ഫൈസൽ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ പങ്കെടുത്തു.
ോ