കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ റിലീഫ് സെൽ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു

മുസ്ലിം ലീഗ് നേതാവ് പി ശാദുലിയുടെ സ്മരണ നിലനിർത്താൻ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ രൂപീകൃതമായ റിലീഫ് സെല്ലിന്റെ ഔപചാരികമായ ഉദ്ഘാടനം കെ മുരളീധരൻ എംപി നിർവഹിച്ചു. കായക്കൊടി പഞ്ചായത്തിലെ കാൻസർ രോഗിയായ 15 വയസുള്ള വിദ്യാർത്ഥിയെ സഹായിക്കുന്നതിനുള്ള ഫണ്ടിലേയ്ക്കുള്ള ആദ്യ ഗഡു മണ്ഡലം ട്രഷറർ സുബൈർ കളത്തിക്കണ്ടിയിൽ നിന്ന് സ്വീകരിച്ചാണ് റിലീഫ് സെൽ ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ മസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി പി എ അസീസ് മാസ്റ്റർ,കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ,ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്‌റഫ് കെ കെ, ഇസ്ഹാഖ് വില്ല്യാപ്പള്ളി, മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കെ കെ, ജനറൽ സെക്രട്ടറി നൗഷാദ് വാണിമേൽ തുടങ്ങിയവർ സംബന്ധിച്ചു.
a